Latest NewsCinemaBollywoodKollywood

ഇനി ശ്രുതിയില്ല ;സംഘമിത്രയായി ബോളിവുഡ് സുന്ദരി

സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം ഇനി ദിഷ പടാനി. 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക ദിഷയായിരിക്കും. താന്‍ വളരെ ആവേശത്തിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ലെന്നും ദിഷ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ശ്രുതി ഹാസനെയാണ് സംഘമിത്രയായി തിരഞ്ഞെടുത്തിരുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി ലണ്ടനില്‍ ആയുധ പരിശീലനവും ശ്രുതി നടത്തിയിരുന്നു. കുതിരപ്പുറത്ത് കയ്യില്‍ വാളേന്തിയിരിക്കുന്ന ശ്രുതി ഹാസന്റെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുറത്തിറക്കിയിരുന്നു.പിന്നീട് ‘സംഘമിത്ര’ ചിത്രത്തില്‍ നിന്നും ശ്രുതി ഹാസനെ മാറ്റിയതായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ചില സാഹചര്യങ്ങളാല്‍ സംഘമിത്രയില്‍ ശ്രുതി ഹാസനുമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ തന്നെ മാറ്റിയതല്ല സ്വയം മാറിയതാണെന്ന് പറഞ്ഞ് ശ്രുതി തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button