ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഫീച്ചറിന് ഒപ്പം ‘Ruuh’ എന്നറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അധിഷ്ഠിത ചാറ്റ്ബോട്ടും സ്കൈപ്പ് ലൈറ്റ് ആപ്പിന് വേണ്ടി മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കോളിങ്ങ് രാജ്യത്തെ എല്ലാ സ്കൈപ്പ് ലൈറ്റ് ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നും ഗ്രൂപ്പ് വീഡിയോ അല്ലെങ്കില്‍ ഓഡിയോ കോളില്‍ ആര്‍ക്കും സൗജന്യമായി ചേരാമെന്നും കമ്പനി പറഞ്ഞു.
സ്കൈപ്പ് ലൈറ്റ് ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് വീഡിയോ ചാറ്റിന് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് ഇല്ലാത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കാന്‍ കഴിയും.
മൈക്രോസോഫ്റ്റ് പുതിയ ആശയം ഒരുക്കിയിരിക്കുന്നത് ഇതുവരെ ഉള്ളതിലും എളുപ്പത്തില്‍ വീഡിയോ കോള്‍ ചെയ്യാവുന്ന തരത്തിലാണ്. മറ്റുള്ളവരെ കൂട്ടിച്ചേര്‍ക്കുന്നതിന് പ്രധാന യൂസര്‍ വാട്സ് ആപ്പ് വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ഇന്‍വിറ്റേഷന്‍ ലിങ്ക് അയക്കണം. സ്കൈപ്പ് ലൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലോ പിസിയിലോ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വേണ്ടിയുള്ള വെബ് സൈറ്റിന്റെ ലിങ്കാണിത്. ഇന്‍വിറ്റേഷന്‍ ലിങ്കിന്റെ കലാവധി 24 മണിക്കൂര്‍ മാത്രമായിരിക്കും.
Post Your Comments