ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സ്ത്രീകളുടെ മുടിമുറിക്കുന്നുവെന്ന് ആരോപിച്ച് സൈനികരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ 18 പേരെ പോലീസ് പിടികൂടി. സൈനികരെ കൊള്ളയടിച്ചു കൈക്കലാക്കിയ എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, പണം എന്നിവ ഇവരില്‍ നിന്നു കണ്ടെടുത്തു. ഒക്ടോബര്‍ 18നാണ് മൂന്ന് സൈനികരെ യുവാക്കള്‍ സംഘം ചേര്‍ന്നു മര്‍ദിച്ച് അവശരാക്കിയത്.
കാഷ്മീര്‍ താഴ്വരയിലെ സ്ത്രീകളുടെ മുടി സൈനികര്‍ മുറിക്കുന്നുവെന്നു സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയായിരുന്നു ആക്രമണം. പോലീസ് എത്തിയാണ് സൈനികരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൈനികരെ ആക്രമിക്കാന്‍ പദ്ധതിയിട്ടതു ബിലാല്‍ എന്ന യുവാവാണെന്നു പോലീസ് പറഞ്ഞു. സ്ത്രീകളെ ഭീഷണിപ്പെടുത്തി കാഷ്മീര്‍ താഴ്വരയിലെ സമാധാന അന്തരീക്ഷം താറുമാറാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
Post Your Comments