ദുബായ്: ദുബായില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങള്‍. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെയും , പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ദിനത്തിന്റെയും ഭാഗമായിട്ടാണ് യാത്രക്കാര്‍ക്കു സമ്മാനം നല്‍കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
റോഡില്‍ ഒരു കാര്‍ കുറഞ്ഞാല്‍ അതിലൂടെ പരിസ്ഥതി മലിനീകരണവും നിങ്ങളുടെ ചിലവും കുറയ്ക്കാം. അതിനു പുറമെ ഐഫോണ്‍ 8,50,000 ദിര്‍ഹം തുടങ്ങിയ സമ്മാനങ്ങളും കരസ്ഥമാക്കാനുള്ള അവസരമാണ് ദുബായില്‍ ലഭിക്കുക.
നവംബര്‍ ഒന്നിന് പൊതുഗതാഗത ദിനത്തില്‍ ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) എല്ലാ മെട്രോ ട്രെയിനുകള്‍, ട്രാം, ബസ്, മറൈന്‍ ഗതാഗതം എന്നിവ ഉപയോഗിക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കാന്‍ സാധ്യത. ഇതിനു പുറമെ ദുബായ് ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുക്കാനും പദ്ധതിയിലൂടെ യാത്രക്കാരെ പ്രേത്സാഹിപ്പിക്കാണ് ശ്രമം.
ഈ വര്‍ഷത്തെ പൊതുഗതാഗത ദിനത്തില്‍ നടക്കുന്ന മത്സരങ്ങളെ മൂന്ന് വിഭാഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. ആദ്യത്തേത് ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 1 വരെയുള്ള നോള്‍ കാര്‍ഡിലൂടെ പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ശേഖരിക്കുന്ന രണ്ട് പൊതുഗതാഗത ഉപയോക്താക്കളെ വിജയികളായി പ്രഖ്യാപിക്കും. ഇവര്‍ക്ക് 50,000 ദിര്‍ഹമാണ് സമ്മാനമായി നല്‍കും. ആര്‍ടിഎ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മോസാ അല്‍ മരിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാം വിഭാഗം പൊതുഗതാഗത റേസാണ്. നവംബര്‍ 1 മുതല്‍ ഇത് ആരംഭിക്കും. എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഇവരെ മെട്രോ, ട്രാം, പബ്ലിക് ബസ്, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിവയില്‍ സഞ്ചരിക്കുന്നതിനുസരിച്ച് ടീമുകളായി തിരിക്കും.
ഓരോ സ്റ്റേഷനിലും എത്തുന്ന മത്സരാര്‍ത്ഥികള്‍ ചില വ്യായാമങ്ങള്‍ ചെയണം. ഓരോ സ്റ്റേഷനിലും പങ്കാളിത്തം അപേക്ഷയുടെ ഭാഗമായി ലഭിക്കുന്ന സീലുള്ള സ്റ്റാമ്പ് ശേഖരിക്കണം. ഇതു കൂടുതല്‍ ലഭിക്കുന്നവര്‍ വിജയിക്കും. ആദ്യ സ്ഥാനം നേടുന്ന ടീമിനു 50,000 ദിര്‍ഹമാണ് കാഷ് അവാര്‍ഡ് ലഭിക്കുക. രണ്ടാം സ്ഥാനത്തിനു 30,000 ദിര്‍ഹമാണ് ലഭിക്കുക. മൂന്നാം സ്ഥാനത്തിനു 15,000 ദിര്‍ഹമാണ് സമ്മാനം.
ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 1 വരെ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ഗോള്‍ഡന്‍ റണ്ണര്‍ മത്സരമാണ് മൂന്നാമത്തെ വിഭാഗം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴി ദിവസവും മൂന്ന് ആര്‍.ടി.എ. സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണം.ഇതില്‍ വിജയിക്കുന്നവര്‍ക്ക് ആപ്പിളിന്റെ വാച്ചുകളും ഐഫോണ്‍ 8 അടക്കമുള്ള സമ്മാനം ലഭിക്കുമെന്നു അല്‍ മരി കൂട്ടിച്ചേര്‍ത്തു.
Post Your Comments