ഒഡെന്‍സ്: ഡെൻമാർക്ക് ഓപ്പൺ കലാശ പോരാട്ടത്തിനൊരുങ്ങി ശ്രീകാന്ത്. ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിൻസെന്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലിൽ ഇടം നേടിയത്. സ്കോർ: 21-18, 21-17.
ആദ്യ ഗെയിമിൽ തുടക്കം മുതൽ ശ്രീകാന്ത് ഒരു ഘട്ടത്തിൽ 11-6 എന്ന ലീഡ് നിലയിലായിരുന്നു. പിന്നീട് വിൻസെന്റ് പൊരുതിക്കയറിയെങ്കിലും ലീഡ് നഷ്ടപ്പെടാതെ മുന്നേറിയ ശ്രീകാന്ത് 21- 18 ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലേക്ക് കടന്നപ്പോൾ തുടക്കത്തിലുണ്ടായിരുന്ന കരുത്ത് ശ്രീകാന്തിന് നഷ്ടമായി. വൻ റാലികളുമായി എതിരാളിയെ വിറപ്പിച്ച ഇന്ത്യൻ താരം 11-9 ന്റെ ലീഡ് എടുത്തു. തുടർന്ന് വിജയത്തോടെ ശ്രീകാന്ത് മെഡൽ ഉറപ്പിച്ചു.
Post Your Comments