തിരുവനന്തപുരം: താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വിഭജിക്കാന്‍ നീക്കമെന്നു ധനമന്ത്രി തോമസ് ഐസക്. സംഘപരിവാറാണ് ഇതിനു വേണ്ടി ശ്രമിക്കുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇതു നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് രണ്ടാംനിര ബിജെപി നേതാക്കളുടെ ആക്രോശങ്ങൾ നടത്തുന്നത്.
ആദ്യം ബാബറി മസ്ജിദ് തര്‍ക്കമന്ദിരമാക്കി ചിത്രീകരിച്ചു. പിന്നീടാണ് സംഘപരിവാര്‍ അതു തകര്‍ത്തത്. ഇതിനു സമാനമായ രീതിയിലാണ് താജ്മഹലിനു എതിരെ അവർ സംസാരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി ഇക്കാര്യം പറഞ്ഞത്.
Post Your Comments