വാഷിങ്ടൻ: ഇന്ത്യ രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള യാതൊരു സമാധാന ശ്രമങ്ങൾക്കും മുൻകൈയെടുക്കില്ലെന്ന് യുഎസിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നാണ്. എന്നാൽ അദ്ദേഹം സ്വന്തം രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ചർച്ചകൾക്ക് തയാറാവില്ല.
യുഎസിന്റെ ആഗ്രഹം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ചനടത്തി പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നാണ്. അതുവളരെ അത്യാവശ്യവുമാണ് ഇരുരാജ്യങ്ങള്‍ക്കും. ഇത് സുരക്ഷാകാര്യങ്ങളിൽ തീരുമാനമെടക്കുന്നതിനും പരസ്പര വിശ്വാസം വളർത്തുന്നതിനും ആവശ്യവുമാണ്. പാക്കിസ്ഥാനിലെ സൈനികരടക്കമുള്ളവർക്കു ചർച്ചകളിലൂടെ മാത്രമേ രാജ്യതാൽപര്യങ്ങൾ മനസിലാകൂയെന്നും പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Post Your Comments