
കൊച്ചി : ചികിത്സാപ്പിഴവ് മൂലം വിവാദത്തിലായ എറണാകുളം ഇടപ്പള്ളിയിലെ പ്രമുഖ ആശുപത്രി അടച്ചു പൂട്ടി. ചികിത്സാ പിഴവുകൾ സംബന്ധിച്ച പരാതികളെ തുടർന്നാണ് ആശുപത്രി പൂട്ടിയത്. വേദനയില്ലാത്ത ലേസർ ചികിത്സ എന്ന രീതിയിൽ പരസ്യം നൽകി ഇവിടെ ചികിത്സ നടത്തിയിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം രോഗികൾ അനുഭവിക്കുന്ന ദുരിതം പുറത്ത് കൊണ്ടുവന്നത് ജനം ടി വി ആയിരുന്നു.
അശാസ്ത്രീയമായ ശസ്ത്രക്രിയയെ തുടർന്ന് ഒന്നിരിക്കാൻ പോലുമാകാതെ ദുരിതമനുഭവിക്കുന്ന കളമശേരി സ്വദേശിനിയും പരാതിപ്പെട്ടിരുന്നു. ജീവനക്കാരും അശാസ്ത്രീയമായ ചികിത്സകൾക്കെതിരെ പ്രതികരിച്ചിരുന്നു. കൂടാതെ വ്യാജ എംബിബിഎസ് ബിരുദമെന്ന് സംശയത്തിൽ ഡോക്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
ഇതേ ആശുപത്രിയിലെ ഷാജഹാൻ യൂസഫ് സാഹിബിന്റെ ഡിഗ്രിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. ഷാജഹാൻ യൂസഫിനെ ഐ എം എയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രി അടച്ചു പൂട്ടിയത്.
Post Your Comments