Latest NewsNewsLife Style

തടി കുറയ്ക്കാം ആയുർവേദത്തിലൂടെ

തടി കുറയ്ക്കാന്‍ പല വഴികളുമുളളതുപോലെ ആയുര്‍വേദവും തടി കുറയ്ക്കാന്‍ സഹായകമായ വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ധാരാളം വെള്ളം, പ്രത്യേകിച്ച് ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് കൊഴുപ്പകറ്റാന്‍ സഹായിക്കും.

മാംസാഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കഴിയ്ക്കണമെന്നുള്ളവര്‍ ബേക്ക് ചെയ്തതോ ഗ്രില്‍ ചെയ്തതോ ആയ ഭക്ഷണങ്ങള്‍ മാത്രം ഉപയോഗിക്കുക. കൊഴുപ്പു കുറയ്ക്കുന്നതിന് അപചയപ്രക്രിയ ശരിയായി നടക്കണം. ദിവസവും ഇഞ്ചിയും തേനും കലര്‍ത്തി കഴിയ്ക്കുന്നത് ഗുണം ചെയ്യും.

ഒരു ചെറുനാരങ്ങയുടെ ജ്യൂസില്‍ കുരുമുളകും തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിയ്ക്കുക. ഗുണമുണ്ടാകും. ഭക്ഷണത്തില്‍ കഴിവതും ഒലീവ് ഓയില്‍ ചേര്‍ക്കുക. ഇത് കൊഴുപ്പു കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകുവാനും സഹായിക്കും.

സ്‌ട്രെസ് കാരണമുണ്ടാകുന്ന കോര്‍ട്ടിസോള്‍ അളവ് കുറയ്ക്കാന്‍ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ അഭ്യസിക്കുക. പഞ്ചസാര ഉപയോഗം കുറയ്ക്കുക. ഇതിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന മാര്‍ഗം ഇത്തരം ഭക്ഷണങ്ങളില്‍ കറുവാപ്പട്ട ഉപയോഗിക്കുകയെന്നതാണ്. അപചയപ്രക്രിയ ശരിയായി നടക്കാനും ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button