അഗര്‍ത്തല: ത്രിപുര അതിര്‍ത്തിയില്‍ കന്നുകാലി കടത്തുകാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് കമാന്‍ഡിംഗ് ഓഫീസര്‍ മരിച്ചു. സെക്കന്‍ഡ്-ഇന്‍-കമാന്‍ഡ് ദീപക് കെ. മണ്ഡൽ ആണ് മരിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബേലാര്ഡെപ്പ അതിര്‍ത്തി പോസ്റ്റിനു സമീപമാണ് ആക്രമണമുണ്ടായത്.
പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. തടയാൻ ശ്രമിച്ച ദീപക്കിനെ കന്നുകാലി കടത്തുകാര്‍ ഓടിച്ചിരുന്ന ബൈക്ക് കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ വിമാനത്തില്‍ കോല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 145-ാം ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസറായിരുന്നു ദീപക്.
DG and all ranks #BSF salute Shaheed Deepak Kumar Mandal Second in Command.
Officer breathed his last today 1145 hrs in Kolkata
1/n pic.twitter.com/FNkH5BHxNG— BSF (@BSF_India) October 20, 2017
Deepak Mandal, Officiating Commandant 145 Batt @BSF_India who was attacked by a gang of cow smugglers in Tripura passed away in hospital pic.twitter.com/qdgNjZtbjQ
— GAURAV C SAWANT (@gauravcsawant) October 20, 2017
Post Your Comments