Latest NewsKeralaNews

അമിത് ഷായുടെ പ്രസംഗവും സിബിഐ യുടെ നിലപാടും തമ്മിൽ ബന്ധമുണ്ടെന്ന് കോടിയേരി

തലശ്ശേരി : സി പി എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കനാണ് സിബിഐ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ആർഎസ്എസ്– ബിജെപി പ്രവർത്തകരുടെ ഏഴു കൊലപാതകക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി സ്വീകരിച്ച നിലപാടും തിരുവനന്തപുരത്ത് അമിത് ഷാ നടത്തിയ പ്രസംഗവും തമ്മിൽ ഗൂഢബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ജി കോടതിയില്‍ വന്നാല്‍ സാധാരണ സിബിഐക്കു നോട്ടിസ് നല്‍കിയതിനു ശേഷമാണ് കേസ് ഏറ്റെടുക്കണോ എന്നു തീരുമാനിക്കേണ്ടത്. എന്നാല്‍ ഈ കേസിൽ അസാധാരണമായ നടപടിയാണു ഹൈക്കോടതിയിൽ നടന്നതെന്നും കോടിയേരി പറഞ്ഞു.ആര്‍എസ്എസ് ഫാഷിസത്തെ നേരിടാന്‍ വിശാലമായ പൊതുവേദി ആവശ്യമാണെങ്കിലും അതിനെ രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിക്കാനാവില്ല.

നയപരമായി യോജിപ്പില്ലാത്തവരുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിന്‍റെ അനുഭവം മുന്നിലുണ്ട്. കോണ്‍ഗ്രസിനെയും ആര്‍എസ്എസിനെയും എതിര്‍ത്തുകൊണ്ടു സിപിഎം മുന്നോട്ടുവയ്ക്കുന്ന നയമാണ് ഭാവിയിൽ രാജ്യത്തെ സ്വാധീനിക്കുക.ഇത് മുൻകൂട്ടി നിശ്ചയമുള്ളതുകൊണ്ടാണ് സിപിഎമ്മിന് എതിരെ ഗൂഢാലോചനകൾ ഉണ്ടാകുന്നതെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button