KeralaLatest NewsNews

സെമിത്തേരിയില്‍ പള്ളി വികാരി അറിയാതെ അജ്ഞാത ശവക്കൂന : പൊലീസ് അന്വേഷണത്തിന്

 

കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ദേശീയപാതയ്ക്കരികിലുള്ള ഹൊസ്ദുര്‍ഗ് അപ്പസ്‌തോലറാണി പള്ളി സെമിത്തേരിയില്‍ മണ്ണിളക്കി ശവക്കൂനയുടെ രൂപത്തില്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. പള്ളി അധികാരികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് വെള്ളിയാഴ്ച മണ്ണുനീക്കി പരിശോധന നടത്തും. കഴിഞ്ഞദിവസം അന്തരിച്ച പടന്നക്കാട് സ്വദേശിയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ എത്തിയപ്പോഴാണ് ഇവിടെ പുതുതായി ഒരു മൃതദേഹം സംസ്‌കരിച്ച രീതിയില്‍ മണ്‍കൂന ശ്രദ്ധയില്‍പ്പെട്ടത്.

കാഞ്ഞങ്ങാട്ടെയും പരിസരത്തെയും അഞ്ച് ഇടവകകള്‍ക്ക് കീഴിലുള്ളവര്‍ മരിച്ചാല്‍ ഈ സെമിത്തേരിയിലാണ് സംസ്‌കരിക്കുക. അപ്പസ്‌തോലറാണി പള്ളി ഭാരവാഹികള്‍ മറ്റ് ഇടവകകളുമായി ബന്ധപ്പെട്ട് അടുത്തായി ആരുടെയും ശവസംസ്‌കാരം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്‌പെക്ടര്‍ സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കാവലും ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും മണ്ണു നീക്കി പരിശോധന നടത്തുക.

shortlink

Related Articles

Post Your Comments


Back to top button