CinemaMollywoodLatest NewsBollywood

ഏറെ സമാനതകളോടെ ഈ അഭിനയപ്രതിഭകൾ

മലയാളത്തിന്റെ സ്വന്തം മധു സാറും ബോളിവുഡിന്റെ ബിഗ് ബിയും തമ്മിൽ ഏറെ സമാനതകളുണ്ടെന്ന് ഇരുവരുടെയും ഇതുവരെയുള്ള ജീവിതം പരിശോധിച്ചാൽ മനസ്സിലാകും.അഭിനയമോഹം തലയ്ക്ക് പിടിച്ച് ജോലി ഉപേക്ഷിച്ച ചരിത്രത്തിൽ തുടങ്ങുന്നു അവരുടെ സമാനതകൾ.

ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുൻപ് എ ഐ ആറിൽ ആർട്ടിസ്റ്റാകാനുള്ള മോഹവുമായി ഓഡിഷനിൽ പങ്കെടുത്തു പരാജയം നേരിട്ടവരാണ് ഇരുവരും.കെ എ അബ്ബാസ് സംവിധാനം ചെയ്ത സാത് ഹിന്ദുസ്ഥാനി ആയിരുന്നു മധുവിന്റെ ആദ്യ ഹിന്ദി ചിത്രമെങ്കിൽ അത് തന്നെയായിരുന്നു അമിതാഭ് ബച്ചന്റെ ആദ്യ ചിത്രവും.ഹിന്ദി ചലച്ചിത്രരംഗത്ത് അമിതാഭ് കാലെടുത്തു വെയ്ക്കുമ്പോൾ അത്ര പൊക്കമുള്ള മറ്റൊരാളും മേഖലയിൽ ഉണ്ടായിരുന്നു. മലയാളത്തിലെ സ്ഥിതി വിശേഷവും വ്യത്യസ്തമായിരുന്നില്ല.മധു എന്ന നടൻ ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുമ്പോൾ അന്ന് വിലസിനടന്നിരുന്ന സത്യനും പ്രേംനസീറിനുമൊന്നും അദ്ദേഹത്തിന്റെയത്ര പൊക്കമില്ലായിരുന്നു

അതുപോലെ തന്നെ നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിൽ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന ഒരു പട്ടാളക്കാരനായിട്ടാണ് മധു ആദ്യമായി ചലച്ചിത്രരംഗത്തേയ്ക്ക് എത്തുന്നത്.സാത് ഹിന്ദുസ്ഥാനിയിൽ അമിതാഭ് വേഷമിട്ടതും രാജ്യത്തിനുവേണ്ടി പട പൊരുതുന്ന ഒരു പോരാളിയായി തന്നെ.

ചക്കരയുമ്മ എന്ന ചിത്രത്തിൽ മധു ബേബി ശാലിനിയുടെ ബിഗ് അങ്കിൾ ആയെങ്കിൽ ഭൂതനാഥ് എന്ന ചിത്രത്തിൽ അമിതാഭ് കുട്ടികളുടെ ഭൂത് അങ്കിളായിരുന്നു.ദീവാർ എന്ന ഹിന്ദി ചിത്രത്തിൽ അമിതാഭ് ശ്രദ്ധേയമാക്കിയ കള്ളക്കടത്തുകാരനെക്കാൾ ഒട്ടും മോശമായിരുന്നില്ല തീക്കനൽ എന്ന ചിത്രത്തിൽ മധു അവതരിപ്പിച്ച കള്ളക്കടത്തുകാരനും.നായകനായി അഭിനയിച്ചു വരവ് തന്നെ മധു സ്വന്തമായി ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.അതുപോലെതന്നെ അമിതാഭും ചലച്ചിത്ര നിർമ്മാണം സജീവമായി നടത്തി.

പ്രായമായപ്പോൾ പ്രായത്തിനിണങ്ങുന്ന വേഷങ്ങളിലേക്ക് മാറാൻ മധു മടി കാണിച്ചില്ല.ഹം എന്ന ചിത്രം മുതൽ അമിതാഭ് ബച്ചനും അത് തുടർന്നു.പലചിത്രങ്ങളിലും നായകവേഷത്തിനൊപ്പം തന്നെ ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് അമിതാഭ് തെളിയിച്ചിട്ടുണ്ട്.മാന്യശ്രീ വിശ്വാമിത്രൻ, രജനീഗന്ധി, സിംഹവാലൻ മേനോൻ, ബന്ധം തുടങ്ങിയ ചിത്രങ്ങളിലൂടെ മധു ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരുന്നു . രജനീകാന്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ അന്ധാ കാനൂനിൽ വ്യത്യസ്തമായ വേഷത്തിൽ അമിതാഭ് എത്തിയിരുന്നു.ധർമധുരൈ എന്ന ചിത്രത്തിൽ മധു രജനിയുടെ അച്ഛനായി അഭിനയിച്ചതും രജനിയുടെ പ്രത്യേക ആവശ്യപ്രകാരം ആയിരുന്നു.ഇങ്ങനെ വളരെയധികം സമാനതകളുണ്ട് ഈ രണ്ട് അഭിനയപ്രതിഭകളും തമ്മിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button