Latest NewsKeralaNews

കെപിസിസി പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു; ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച്‌ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക തയാറാക്കിയ വിഷയത്തില്‍ തുടരുന്ന തര്‍ക്കങ്ങളും പരാതികളും കോണ്‍ഗ്രസില്‍ അവസാനിക്കുന്നില്ല. എ, ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് തയാറാക്കിയ 282 പേരുടെ പട്ടിക മാറ്റാന്‍ കഴിയില്ലെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ വാദം. ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ വഴി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡിനെ അറിയിച്ചു.

282 പേരുടെ പട്ടികയ്ക്ക് പുറമേ ഹൈക്കമാന്‍ഡിന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ചേര്‍ക്കാമെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍. ഗ്രൂപ്പുകള്‍ കെപിസിസി ഭാരവാഹി പട്ടികയില്‍ ഇഷ്ടക്കാരെ കുത്തിക്കയറ്റിയെന്ന വ്യാപക പരാതി ഹൈക്കമാന്‍ഡിന് ലഭിച്ചിരുന്നു. എംപിമാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി.തോമസ് തുടങ്ങിയ നേതാക്കളാണ് പരാതിയുമായി കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയത്. പട്ടികയിലെ 10 പേര്‍ക്കെതിരെയായിരുന്നു പ്രധാനമായും പരാതി ഉയര്‍ന്നത്. പട്ടിക തയാറാക്കിയപ്പോള്‍ തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും എംപിമാര്‍ക്ക് ആക്ഷേപമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button