കൊച്ചി: അത്യാസന്നനിലയിലായ നവജാത ശിശുവുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്റെ മുന്നിൽ വേഗത്തിൽ പോയത് ആംബുലൻസിനു വഴിയൊരുക്കാനാണെന്നു അറസ്റ്റിലായ കാർ ഡ്രൈവർ നിര്‍മല്‍ ജോസ്. ആംബുലന്‍സിന് പൈലറ്റ് പോയതാണെന്നും, മറ്റു വാഹനങ്ങള്‍ ആംബുലന്‍സിനു മുന്നില്‍ തടസമാകാതിരിക്കാനായിരുന്നു തന്റെ ശ്രമമെന്നും നിര്‍മല്‍ ജോസ് പൊലീസിന് മൊഴി നല്‍കി.
ശ്വാസതടസ്സത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് കളമശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകവേയാണ് ആംബുലന്‍സിനെ കെ.എല്‍.-17എല്‍, 202 എന്ന നമ്പറിലുള്ള കാര്‍ തടസ്സപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Post Your Comments