ലഖ്‌നൗ: മുസ്ലീം പുരുഷന്‍മാരും സ്ത്രീകളും അവരുടെ സെല്‍ഫിയും ഗ്രൂപ്പ് ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന് പ്രമുഖ ഇസ്ലാമിക മതപാഠശാലയായ ദാറുല്‍ ഉലൂം ദയൂബന്ദ്. സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്നും അത് ഇസ്ലാമിക വിരുദ്ധമാണെന്നും ദയൂബന്ദ് മുഫ്തി താരിഖ് ഖാസിമിയാണ് അറിയിച്ചത്.
അവശ്യ കാര്യങ്ങള്‍ക്കല്ലാതെ വെറുതെ ഫോട്ടോ എടുക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 18ന് ഇക്കാര്യം വ്യക്തമാക്കി ദയൂബന്ദ് ഫത്‌വ പുറപ്പെടുവിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ അനുകൂലിച്ച് മറ്റൊരു മുഫ്തിയും രംഗത്തെത്തി. ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് പോലുള്ള കാര്യങ്ങള്‍ക്ക് ഫോട്ടോ നല്‍കുന്നതില്‍ തെറ്റില്ല, എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments