![](/wp-content/uploads/2017/10/laser.jpg.image_.784.410.jpg)
ചൈനീസ് കമ്പനി സെക്കന്റിനുള്ളിൽ ശത്രുവിനെ വധിക്കാൻ ശേഷിയുള്ള അത്യാധുനിക ലേസർ ഗണ്ണുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ ലേസർ ഗണ്ണിനു ആരും അറിയാതെ സിംപിളായി ശത്രുവിനെ നേരിടാൻ സാധിക്കും. ലേസർ ഗൺ 200 മീറ്റർ പരിധിയിലുള്ള ആക്രമണത്തിനു ഉപയോഗിക്കാം. ഈ തോക്ക് ഭീകരരെ നേരിടാൻ ലക്ഷ്യമിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
തോക്ക് അവതരിപ്പിച്ചത് ചൈനീസ് എയ്‌റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷന്റെ (സിഎസിഐസി) അഫിലിയേറ്റു ചെയ്ത കമ്പനിയായ ഹൊങ്ഫെങാണ്. റിമോൾ കൺട്രോളിൽ പ്രവർത്തിപ്പിക്കാവുന്ന ലേസർ ഗൺ സംബന്ധിച്ചുള്ള റിപ്പോർട്ട് ചൈനയുടെ ഔദ്യോഗക മാധ്യമങ്ങളിൽ വന്നിട്ടുണ്ട്.
Post Your Comments