Latest NewsIndiaNews

താജ്​മഹല്‍ ഖബറിടമാണെന്ന വിവാദ പ്രസ്​താവനയുമായി ബി.ജെ.പി മന്ത്രി

ന്യൂഡല്‍ഹി: താജ്​മഹല്‍ ഖബറിടമാണെന്ന വിവാദ പ്രസ്​താവനയുമായി ബി.ജെ.പി മന്ത്രി അനില്‍ വിജ്. താജ്​മഹല്‍ നല്‍കുന്നത് അശുഭ സൂചനയാണ്. അതു കൊണ്ട് ഇതിന്റെ ചിത്രങ്ങള്‍ ആരും വീടുകളില്‍ സൂക്ഷിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ബി.ജെ.പി നേതാവ്​ സംഗീത്​ സോമനും ബി.ജെ.പി എം.പി വിനയ്​ കത്ത്യാറും ​ ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമിയും താജ്​മഹലിനെ സംബന്ധിച്ച് വിവാദ പരമാശങ്ങൾ നടത്തിയിരുന്നു. ഇന്ത്യന്‍ സംസ്​കാരത്തെ പ്രതിനിധീകരിക്കാത്ത മന്ദിരമാണെന്നായിരുന്നു താജ്​മഹലിനെക്കുറിച്ച് സംഗീത് സോമൻ പറഞ്ഞത്. ശിവക്ഷേത്രം നിന്ന സ്ഥലത്താണ് താജ്​മഹല്‍ നിൽക്കുന്നത് എന്ന എം.പി വിനയ്​ കത്ത്യാറും താജ്​മഹല്‍ സ്ഥാപിച്ചത് ജയ്​പുര്‍ രാജാവില്‍ നിന്ന്​ പിടിച്ചെടുത്ത സ്ഥലത്താണ്​ എന്നു സുബ്രമണ്യം സ്വാമിയും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button