Latest NewsNewsIndia

മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തി ദി ​ലെ​സ​ന്റിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്ത്

ന്യൂ​ഡ​ൽ​ഹി: മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തി ദി ​ലെ​സ​ന്റിന്റെ റിപ്പോര്‍ട്ട്‌ ആരെയും ഞെട്ടിക്കുന്നത്. മ​ലി​നീ​ക​ര​ണം മൂ​ലം ലോ​ക​വ്യാ​പ​ക​മാ​യി ഒ​രു വ​ർ​ഷം ഒ​മ്പ​തു ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യാണ് പ​ഠ​നം. ഇ​തി​ൽ ഭൂ​രി​പ​ക്ഷം പേ​രും മ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള​തും ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള​തു​മാ​യ രാ​ജ്യ​ങ്ങ​ളി​ലാ​ണെ​ന്നാ​ണ് പ​ഠ​നം പ​റ​യു​ന്ന​ത്. മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളി​ൽ മൂ​ന്നി​ൽ ര​ണ്ടും വാ​യു​മ​ലി​നീ​ക​ര​ണ​ത്താ​ൽ സം​ഭ​വി​ക്കു​ന്ന​താ​ണ്.

വാ​യു​മ​ലി​നീ​ക​ര​ണം 6.5 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ​യാ​ണ് അ​കാ​ല​മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത്. വ​ർ​ഷാ​വ​ർ​ഷം 1.8 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ ജ​ല​മ​ലി​നീ​ക​ര​ണം മൂ​ലം മ​ര​ണ​പ്പെ​ടു​ന്നു. ഇ​ത്ത​രം മ​ര​ണ​ങ്ങ​ൾ 92 ശ​ത​മാ​ന​വും ന​ട​ക്കു​ന്ന​ത് ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ലാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു. ബം​ഗ്ലാ​ദേ​ശും സൊ​മാ​ലി​യ​യു​മാ​ണ് മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ൾ.

മ​ലി​നീ​ക​ര​ണം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ​ക്കു പി​ന്നി​ലാ​യാ​ണ് നേ​പ്പാ​ൾ. ഇ​തി​നും ഏ​റെ പി​ന്നി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ സ്ഥാ​നം. ബ്രൂ​ണൈ​യും സ്വീ​ഡ​നു​മാ​ണ് മ​ലി​നീ​ക​ര​ണ മ​ര​ണ​ങ്ങ​ളി​ൽ പി​ന്നി​ൽ​നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ. ഹൃ​ദ്രോ​ഗ​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം, ശ്വാ​സ​കോ​ശാ​ർ​ബു​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളാ​ണ് മ​ലി​നീ​ക​ര​ണം സ​മ്മാ​നി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button