ഹൈദരാബാദ്: ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍. കല്ല്യാണ ചിലവിലേക്കായി ഒരു ലക്ഷം രൂപയും അനുവദിക്കും.വധൂവരന്മാരുടെ പേരില്‍ മൂന്നു വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായിട്ടാണ് പണം നല്‍കുക.
വരുമാനം കുറവായതിനാല്‍ പൂജാരിമാരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് തെലങ്കാന സർക്കാർ വാഗ്ദാനവുമായി രംഗത്ത് എത്തിയിരിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കല്യാണമസ്തു എന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു. പദ്ധതി നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനു പുറമെ അടുത്ത മാസം മുതല്‍ പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളവും നല്‍കും.
Post Your Comments