Latest NewsCinemaMollywoodKollywood

കുഞ്ഞ് മാലാഖയായി താരപുത്രി : വൈറലായി ചിത്രങ്ങൾ

മാലാഖയെപ്പോലുള്ള ഒരു കുഞ്ഞ് സുന്ദരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.അമ്മയേക്കാൾ സുന്ദരിയാണ് മകളെന്നാണ് പ്രേക്ഷകർ പറയുന്നത്. പറഞ്ഞുവരുന്നത് മലയാള സിനിമയിലെ സുന്ദരികളിൽ ഒരാളായ മുക്തയെക്കുറിച്ചും അതിലും സുന്ദരിയായ മകൾ കിയാര എന്ന മാലാഖയെ കുറിച്ചുമാണ്.

മുക്തയുടെയും റിങ്കു ടോമിയുടെയും ആദ്യത്തെ കണ്മണിയ്ക്ക് ഇപ്പോള്‍ ഒരു വയസ്സ് കഴിഞ്ഞു. മകള്‍ക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ മുക്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളാണ് വൈറലാകുന്നത്. 2016 ആഗസ്റ്റ് 17-നാണ് മുക്തയ്ക്കും റിങ്കു ടോമിയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കണ്മണി എന്നാണ് മുക്ത കുഞ്ഞിനെ വിളിക്കുന്നത്. ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. റിമിയ്ക്കൊപ്പം സ്റ്റേജ് ഷോകളില്‍ പോകുന്നതിലൂടെയാണ് മുക്തയും റിങ്കുവും പരിചയപ്പെട്ടത്.ഇരുവരുടെയും ജോഡി പൊരുത്തം മനസ്സിലാക്കി, വീട്ടുകാര്‍ ആലോചിച്ച്‌ ഇരുവരെയും ഒരുമിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button