KeralaLatest NewsNews

മെഡിക്കല്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു: കാരണം ഇതാണ്

തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ്. ഈ മാസം അവസാനത്തോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികൾക്ക് തുടക്കമായി.

അന്വേഷണം തുടങ്ങിയിട്ട് മൂന്നു മാസത്തോളം ആയി. എന്നിട്ടും ബിജെപി നേതാക്കളടക്കം നിരവധിപേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടും കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതെല്ലം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും. അന്വേഷണത്തെ ബിജെപി നേതാക്കളും, കോഴ നൽകിയതായി ബിജെപി നേതൃത്വത്തിന് പരാതി നൽകിയ എസ്.ആർ. എഡ്യൂക്കേഷൻ‌ ട്രസ്റ്റ് ഭാരവാഹികളും അടിക്കടി മൊഴി മാറ്റുന്നത് ബാധിച്ചു. അന്വേഷണത്തോട് ബിജെപി നേതൃത്വവും സഹകരിക്കുന്നില്ല. പ്രചരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ട് തങ്ങളുടേതല്ല എന്നാണ് ബിജെപി കമ്മിഷൻ അംഗങ്ങളായ കെ.പി.ശ്രീശനും എ.കെ. നസീറും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button