
ന്യൂഡല്‍ഹി: പുതിയ 200രൂപാ നോട്ട് എടിഎമ്മിലെത്താന്‍ ഇനിയും വൈകും. 200ന്റെ നോട്ട് ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ എടിഎം മെഷീനുകള്‍ നവീകരിക്കാത്തതാണ് ഇതിന് കാരണമെന്ന് എടിഎം നിര്‍മ്മാതാക്കള്‍ പറയുന്നു. എടിഎം നവീകരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം ബാങ്കുകളാണ് എടുക്കേണ്ടതെന്നും, അവരുടെ ഭാഗത്ത് നിന്നു യാതൊരു നിര്‍ദേശവും വന്നിട്ടില്ലെന്നും എടിഎം നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.
അതേസമയം എടിഎം നവീകരണപ്രക്രിയക്ക് സമയമെടുക്കുമെന്നും, നോട്ട് നിരോധന സമയത്ത് ഉണ്ടായത് പോലുള്ള പ്രതിസന്ധി ഇപ്പോള്‍ ഇല്ലെന്നുമാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. ആഗസ്റ്റിലാണ് പുതിയ ഇരുനൂറ്, അമ്പത് രൂപാ നോട്ടുകള്‍ റിസര്‍വ്ബാങ്ക് പുറത്തിറക്കിയത്
Post Your Comments