മുംബൈ: വിവാദ പരാമര്‍ശങ്ങളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് നിരൂപകന് കമാല്‍ ആര്. ഖാന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി . കെ.ആര്.കെയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് ഒരു അറിയിപ്പും ഇല്ലാതെയാണ് സസ്പെന്‍ഡ് ചെയ്ത നിലയില്‍ കണ്ടത്. ദീപാവലി ദിനത്തിലാണു കെ.ആര്.കെയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. ഇതിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.
റിലീസ് സിനിമകളുടെ നിരൂപണം റിലീസിനു മുമ്പേ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചാണ് കെ.ആര്.കെ കുപ്രദ്ധിയിലേക്കുയരുന്നത്. നടന് മോഹന്‍ലാലിനെ പരിഹസിച്ചും ഇയാള്‍ ട്വിറ്ററില്‍ ചീത്തവിളി വാങ്ങിക്കൂട്ടിയിരുന്നു.
Post Your Comments