Latest NewsKeralaNews

സരിത പറയുന്നതാണ് ശരിയെങ്കിൽ പിന്നെ കമ്മീഷൻ എന്തിനെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: സോളാർ കേസിൽ സരിത പറയുന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി കമ്മീഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന്‍.

അന്‍പതു വര്‍ഷത്തിലധികം ജനപ്രതിനിധിയായി പ്രവർത്തിച്ചതും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ കമ്മീഷന് വിശ്വാസം എപ്പോഴും മൊഴിമാറ്റി പറയുന്ന സരിതയെയാണെന്നും, ലോ സെക്രട്ടറിയെ വിശ്വാസമില്ലെങ്കില്‍ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.മുരളീധരന്‍  ആവശ്യപ്പെട്ടു.

ഒരന്വേഷണ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് നിയമസഭയില്‍ വയ്ക്കണം. അതിന്റെ അടിസ്ഥാനത്തിലാവണം തുടര്‍നടപടികള്‍.ഇത് ലംഘിക്കപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് കമ്മീഷന്‍ മുഖ്യമന്ത്രി പറഞ്ഞതായി പറയപ്പെടുന്ന കണ്ടെത്തലുകളിലെത്തിയത് എന്ന് അദ്ദേഹം ചോദിച്ചു.പ്രതിപക്ഷത്തെ മന:പൂര്‍വം ജനമധ്യത്തില്‍ മോശക്കാരാക്കി കാണിക്കാന്‍ ഭരണപക്ഷം നടത്തിയ കുത്സിത പ്രവൃത്തിയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button