ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ പിഡിപി എംഎല്‍എയുടെ വീടിനു നേരെ അക്രമികള്‍ ഗ്രനേഡ് എറിഞ്ഞു. ഭരണകക്ഷി എംഎല്‍എ ഐജാസ് മിറിന്റെ ഷോപ്പിയാന്‍ ജില്ലയിലെ സൈനപോറയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണസമയത്ത് എംഎല്‍എയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നു പോലീസിനു സൂചന ലഭിച്ചു.
Post Your Comments