Latest NewsCinemaMollywood

കർണൻ യാഥാർഥ്യമാകുമോ ? പ്രതികരണവുമായി ആർ എസ് വിമൽ

പൃഥ്വിരാജ് നായകനായെത്തുന്ന കർണൻ എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് എങ്ങും.ചിത്രം വരുമെന്നും അല്ല ഉപേക്ഷിക്കപ്പെട്ടെന്നുമുള്ള വാർത്തകൾ മുഴങ്ങി കേട്ടുകൊണ്ടേയിരിക്കുന്നു.ഇതുവരെ ഇത്തരം വാർത്തകളോട് പ്രതികരിക്കരിക്കാൻ ചിത്രത്തിന്റെ സംവിധായകൻ തയ്യാറായിരുന്നില്ല.ഇപ്പോൾ പ്രചാരണങ്ങൾക്ക് വിരാമമെന്നോണം പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ചിത്രത്തെക്കുറിച്ച സംസാരിച്ചത്.തന്റെ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിലൊന്നും ശ്രദ്ധിക്കാൻ താല്പര്യമില്ലായിരുന്നെന്നും അതിനു വേണ്ടി തന്റെ വിലപ്പെട്ട സമയം കളയാൻ താൻ ഒരുക്കമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സിനിമ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും അതിനു വേണ്ടിയുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആദ്യം ചിത്രം നിർമ്മിക്കാനിരുന്ന നിർമ്മാതാക്കളല്ല ഇപ്പോഴുള്ളതെന്നും 50 കോടിയിൽ നിന്നും ചിത്രത്തിന്റെ ബഡ്ജറ്റ് ഇപ്പോൾ 300 കോടിയായി ഉയർന്നതിനാൽ ചിത്രം നിർമ്മിക്കുന്നത് യുണൈറ്റഡ് ഫിലിം കമ്പനി ആയിരിക്കുമെന്നും അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button