ന്യൂഡല്‍ഹി: അയോധ്യയില്‍ 133 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സരയു നദിക്കരയില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയാണ് ഇന്ത്യക്ക് രാമരാജ്യം എന്ന ആശയം പകര്‍ന്ന് നല്‍കിയത്. രാമരാജ്യത്തില്‍ ആര്‍ക്കും വേദനയുണ്ടാക്കില്ല. അതിന്റെ യഥാര്‍ത്ഥ അര്‍ഥം എല്ലാവര്‍ക്കും വീട് എന്നതാണ്. അയോധ്യയുടെ പെരുമ പുന:സ്ഥാപിക്കപ്പെടുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
രാമരാജ്യം വരിക തന്നെ ചെയ്യുമെന്നും അയോധ്യയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് അറിയിച്ചു.
Post Your Comments