KeralaLatest NewsNews

ആർ .എസ്. എസ് രാഷ്ട്രീയ കൊലപാതകങ്ങളുടെ റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി : കേരളത്തിലെ ആർ .എസ്. എസ് പ്രവർത്തകരായ ഏഴുപേരുടെ കൊലപാതക കേസുകളുടെ റിപ്പോർട്ടുകൾ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുണ്ടായ ഈ കേസുകൾ സിബിഐക്കു വിടണമെന്ന ഹർജിയിൽ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാരും സിബിഐയും നിലപാട് വ്യക്തമാക്കി.കേസുകളുടെ അന്വേഷണം കൃത്യമായി നടക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.

ഒരു ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് എത്രയും കൊലപാതകം നടക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം.കോടതി അത്തരത്തിലൊരു നിലപാടെടുക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു.കുടുംബവഴക്കുകളെ തുടർന്നുണ്ടാകുന്ന കൊലപാതകങ്ങൾ പോലും രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കപ്പെടുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതകങ്ങളിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളെ തുടർച്ചയായി എതിർക്കുന്ന സിബിഐ ഇത്തവണ വേറിട്ടൊരു നിലപാടെടുത്തു.ആവശ്യമെങ്കിൽ അന്വേഷിക്കാമെന്ന് വ്യക്തമാക്കിയ സിബിഐ ഹൈക്കോടതിക്ക് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്ന കേന്ദ്രസർക്കാർ നിലപാടിന് ഒപ്പം നിന്നു.

അന്വേഷണം ആവശ്യപ്പെട്ട കേസുകൾ

2016 ഒക്ടോബർ 16ന് പിണറായിയിൽ രംജിത് കൊല്ലപ്പെട്ട കേസ് (ധർമടം പൊലീസ് സ്റ്റേഷൻ) ∙
2017 ജനുവരി 18ന് കണ്ണൂർ ആണ്ടല്ലൂരിൽ സന്തോഷ്കുമാറിന്റെ കൊലപാതകം (ധർമടം സ്റ്റേഷൻ).
2016 ജൂലൈ 12ന് സി. കെ. രാമചന്ദ്രൻ കൊല്ലപ്പെട്ട സംഭവം (പയ്യന്നൂർ സ്റ്റേഷൻ).
2017 മേയ് 12നു കണ്ണൂർ പാലക്കോട് മുട്ടം പാലത്തിനടുത്ത് ബിജു കൊല്ലപ്പെട്ട സംഭവം (പയ്യന്നൂർ സ്റ്റേഷൻ).
2016 ഡിസംബർ 28നു കഞ്ചിക്കോട് വിമല, ഭർത്താവ് രാധാകൃഷ്ണൻ എന്നിവർ കൊല്ലപ്പെട്ട സംഭവം (പാലക്കാട് കസബ സ്റ്റേഷൻ).
2017 ഫെബ്രുവരി 18നു കൊല്ലം ജില്ലയിൽ റിട്ട. എസ്ഐ രവീന്ദ്രൻപിള്ളയുടെ കൊലപാതകം (കടയ്ക്കൽ സ്റ്റേഷൻ).
2017 ജൂലൈ 29നു തിരുവനന്തപുരത്തു രാജേഷ് കൊല്ലപ്പെട്ട സംഭവം (ശ്രീകാര്യം സ്റ്റേഷൻ) .

shortlink

Related Articles

Post Your Comments

Related Articles


Back to top button