Latest NewsNewsIndia

രാജ്യം ദീപാവലി ആഘോഷത്തില്‍

തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് ഇന്ന് ദീപാവലി. പടക്കം പൊട്ടിച്ചും മധുരം നല്‍കിയുമാണ് നന്മയുടെ വിജയത്തെ ആഘോഷിക്കുക. ദീപാവലിയെക്കുറിച്ചുള്ള െഎതിഹ്യങ്ങളില്‍ പലകഥകളുണ്ട്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്ന് മറ്റൊരു പക്ഷം. കഥകള്‍ക്കപ്പുറം ഒരു ജനതയെ ഒറ്റ കുടക്കീഴിലെത്തിക്കുന്ന നന്‍മയുടെ വെളിച്ചം പരത്തുന്ന ഉല്‍സവം തന്നെയാണ് ദീപാവലി.

മണ്‍ചിരാതില്‍ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും ദീപങ്ങളുടെ നിറച്ചാര്‍ത്തൊരുങ്ങുന്ന ദിനം. ഉത്തരേന്ത്യയില്‍ പുതുവസ്ത്രവും മെഹന്തിയും മധുരവും ദീപാവലിക്ക് പകിട്ടേകുന്നു. തിന്‍മയ്ക്ക് മേല്‍ നല്‍മ വിജയം വരിക്കുെമന്നതിന്റെ ആയിരംപ്രഭ വിളിച്ചോതുന്നു ഒരോ ദീപാവലിയും. മധുരപലഹാരങ്ങളാണ് ദീപവലിയുടെ പ്രധാന ആകര്‍ഷണം. പേടയും ഹല്‍വയും മൈസൂര്‍ പാക്കുമെല്ലാം ചേര്‍ത്തുള്ള ദീപാവലി പലഹാരങ്ങള്‍ക്ക് നല്ല വില്‍പ്പനയാണ് ഉള്ളത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ പടക്കവും പ്രധാന ഘടകമാണ്.

അഗ്രഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ദീപാവലി ആവേശത്തോടെ ആഘോഷിക്കുന്നത്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. എന്നാല്‍ പരമ്പരാഗത മണ്‍ചിരാതുകള്‍ ഇപ്പോള്‍ അധികം ഉപയോഗിക്കാറില്ല. ചൈനീസ് ലൈറ്റ് ബള്‍ബുകളാണ് ഇപ്പോഴത്തെ ആകര്‍ഷണം. എന്നാല്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നവര്‍ മണ്‍ചിരാതില്‍ എണ്ണയൊഴിച്ച് തിരി കത്തിക്കുക തന്നെയാണ് ചെയ്യുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷങ്ങളുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ തന്നെയാണ് പ്രധാന ആഘോഷം. അവിടെ അഞ്ച് ദിവസമാണ് ആഘോഷങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും ആഹ്ലാദപൂര്‍ണമായ ദീപാവലി ആശംസകള്‍ നേര്‍ന്നു. ജനങ്ങളില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വിജ്ഞാനത്തിന്റെയും വെളിച്ചം പരത്തുന്നതാകട്ടെ ദീപാവലി ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button