ഡലാസ്: അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായ സംഭവത്തില്‍ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. ഷെറിന്റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്‌ലാന്‍ഡ് കോളജിനു സമീപത്തുള്ള പ്രദേശത്ത്, ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ നടത്തിയ തിരച്ചിലിൽ അന്വേഷണസംഘം ചില വസ്‌തുക്കൾ കണ്ടെത്തിയതായാണ് സൂചന.
അതേസമയം ഷെറിന്റെ പൗരത്വമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദേശകാര്യമന്ത്രി മന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഒരു അനാഥാലയത്തില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പാണ് ഷെറിനെ ദമ്പതികള്‍ ദത്തെടുത്തത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ഷെറിന്‍ മാത്യുവിനെ അച്ഛന്‍ വെസ്ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തി ശിക്ഷിക്കുകയും പിന്നീട് ഷെറിനെ കാണാതാകുകയുമായിരുന്നു.
Post Your Comments