ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് സന്തോഷവാര്‍ത്തുമായി ആദായ നികുതി വകുപ്പ് . ഇനി നികുതിയെക്കുറിച്ച് സംശയങ്ങള്‍ അതിവേഗം പരിഹരിക്കാം. അതിനു വേണ്ടി ആദായനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ ചാറ്റ് സംവിധാനം ആരംഭിച്ചു. ആദായ നികുതി വകുപ്പിന്റെ http://www.incometaxindia.gov.in വെബ്‌സൈറ്റിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ഈ സൈറ്റിന്റെ വലതു ഭാഗത്തായി താഴെ ലൈവ് ചാറ്റ് എന്ന ഐക്കണ്‍ ക്രമീകരിച്ചിട്ടുണ്ട്.
സംശയ നിവാരണത്തിനു വേണ്ടി ഐടി ഉദ്യോഗസ്ഥരയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നികുതി വിദഗ്ദ്ധരേയും നിയമിച്ചിട്ടുണ്ട്. ഇനി കൂടുതല്‍ സംവിധാനങ്ങള്‍ ക്രമീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments