CinemaMollywoodLatest NewsMovie SongsEntertainment

‘ആനപ്പാപ്പാന്‍’ പ്രചരിക്കുന്നത് വ്യാജ വാർത്ത; ഭദ്രൻ

മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്നു സംവിധായകന്‍ ഭദ്രന്‍. നിരവധി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ ആനപ്പാപ്പാനായി വേഷമിടുന്നു എന്ന വാർത്ത സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്ച്ചയാവുകയാണ്. മോഹൻലാൽ ആനപ്പാപ്പാനായെത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുന്നതായാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ താന്‍ ഇങ്ങനെയൊരു കഥയെപ്പറ്റി ആലോചിച്ചിട്ടുപോലുമില്ല എന്നതാണ് വാസ്തവമെന്നു ഒരു മാധ്യമത്തോട് ഭദ്രന്‍ പ്രതികരിച്ചു.

എന്നാൽ അടുത്ത വർഷം ആധുനിക പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ഭദ്രൻ പറഞ്ഞു. മോഹന്‍ലാലും ഭദ്രനും ഒടുവില്‍ ഒന്നിച്ചത് ഉടയോന്‍ എന്ന ചിത്രത്തിലായിരുന്നു.
സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം, അങ്കിള്‍ ബണ്‍ എന്നിവയാണ് ഭദ്രനും മോഹന്‍ലാലും ഒന്നിച്ച മറ്റുചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button