ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പൊലീസുമായി സഹകരിക്കണമെന്ന താക്കീതുമായി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍. സെക്രട്ടറിയേറ്റിനുള്ളില്‍ അനുവദിച്ച സ്ഥലത്ത് മുഖ്യമന്ത്രി കാര്‍ പാര്‍ക്ക് ചെയ്യണമായിരുന്നു. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിക്കായി പ്രത്യേക പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെജ്രിവാള് തെരഞ്ഞെടുപ്പ് പ്രചരണത്തിനും മുഖ്യമന്ത്രിയായ ശേഷം ഒൗദ്യോഗിക വാഹനമായുമെല്ലാം ഉപയോഗിച്ചത് മാരുതിയുടെ നീല വാഗണ്‍ ആര്‍ കാറായിരുന്നു.
മുഖ്യമന്ത്രിയായിട്ടു കൂടി അദ്ദേഹം പൊലീസുമായി സഹകരിക്കുകയോ വാഹനത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും അനില്‍ ബൈജല്‍ വിമര്‍ശിച്ചു. നിയുക്ത കാര്‍ പാര്‍ക്കിങ് സ്ഥലത്ത് വാഹനം നിര്‍ത്തി കെജ്രിവാള് പൊലീസുമായി സഹകരിക്കണം. ഡല്‍ഹി സെക്രട്ടറിയേറ്റിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒക്ടോബര്‍ 12 ന് ഉച്ചയോടെയാണ് മോഷണം പോയത്.
നീല വാഗണ്‍ ആര്‍ ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി മീഡിയ കോഡിനേറ്റര്‍ വന്ദനയാണ് ഉപയോഗിക്കുന്നത്. 2012 ജനുവരിയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ കുന്ദന്‍ ശര്‍മായാണ് കെജ്രിവാളിന് നീല വാഗണ്‍ ആര്‍ കാര്‍ സമ്മാനിച്ചത്. കെജ്രിവാളിെന്റ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയും രണ്ടു ദിവസത്തിനു ശേഷം ഗാസിയാബാദില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
Post Your Comments