Latest NewsIndiaNews

ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഹിമാചൽ പ്രദേശ്: നവംബർ ഒമ്പതിന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 68 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍, ഹിമാചല്‍ ബി.ജെ.പി അധ്യക്ഷന്‍ സത്പാല്‍ സിങ് സാത്തി, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സുഖ് റാമിന്റെ മകന്‍ അനില്‍ ശര്‍മ എന്നിവർ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

രണ്ട് തവണ ഹിമാചല്‍ മുഖ്യമന്ത്രിയായ ധുമാല്‍ സുജന്‍പൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ബി.ജെ.പി അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ, ധുമാല്‍ എന്നിവരാണ് മുഖ്യമന്ത്രി സാധ്യതാ പട്ടികയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button