Latest NewsKeralaNews

ബിജെപിക്കു എതിരെ മുഖ്യമന്ത്രിയുടെ ഹാഷ് ടാഗ്

തിരുവനന്തപുരം: ബിജെപിക്കു എതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹാഷ്ടാഗ്. #നോരക്ഷഫോര്‍ബിജെപിഇന്‍കേരള എന്ന പേരിലാണ് ഹാഷ് ടാഗ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ജനരക്ഷ യാത്രയെ പരിഹസിച്ചാണ് ഹാഷ് ടാഗ്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ബിജെപിക്കു എതിരെ രംഗത്തു വന്നത്.

ചില കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും കേരളത്തിലെത്തി പ്രകോപനപരമായ പരമാര്‍ശങ്ങള്‍ നടത്തിയിരുന്നു എന്നു പിണറായി വിജയന്‍ പറഞ്ഞു. ഇതു സംസ്ഥാനത്തിന്റെ സമാധാന ജീവിതം തകര്‍ക്കാനുദ്ദേശിച്ചുള്ളതാണ്. മാത്രമല്ല ഇത് ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ബിജെപിയുടെ കപടത രാജ്യത്തിനു മുന്നില്‍ തെളിഞ്ഞു. കേരളത്തിനെതിരായ പോര്‍വിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ മാര്‍ച്ചിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്ര അയപ്പ് നല്‍കിയ ജനങ്ങളെ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button