Latest NewsNewsSports

വനിതാ താരത്തോട് മോശമായി പെരുമാറിയ പരിശീലകന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: വനിതാ താരത്തോട് മോശമായി പെരുമാറിയ പരിശീലകന് സസ്‌പെന്‍ഷന്‍. ആര്‍ച്ചറി പരിശീലകനായ സുനില്‍ കുമാറിനെയാണ് ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ(എഎഐ) സസ്‌പെന്‍ഡ് ചെയ്തത്. ഇന്ത്യക്കാരനായ പരിശീലകന്‍ ഇംഗ്ലണ്ട് വനിതാ ആര്‍ച്ചറി താരത്തിനോട് മോശമായി പെരുമാറി എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശീലകനെ സസ്‌പെന്‍ഡ് ചെയ്തത്.

അര്‍ജന്റീനയില്‍ നടന്ന ലോക യൂത്ത് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിനിടെ നടന്ന സംഭവമാണ് നടപടിക്കു കാരണമായത്. ഇന്ത്യന്‍ സഹപരിശീലകനെ ഇതേ തുടര്‍ന്ന ടീം തിരിച്ചയച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിനു എതിരെ തെളിവ് കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം.

സുനിലിനെ എതിരെ നടപടി ആവേശ്യപ്പട്ട് ഇംഗ്ലണ്ട് ടീം രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടുവരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് .

shortlink

Post Your Comments


Back to top button