Latest NewsKerala

തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റത്തിന് കോൺഗ്രസ് സഹായവും

ആലപ്പുഴ ;തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റത്തിന് കോൺഗ്രസ് സഹായവും. ആലപ്പുഴ മുന്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡണ്ടുമായ എഎ ഷുക്കൂര്‍ അനധികൃത റോഡ് നിർമാണത്തിന് അനുമതി കൊടുത്തതായി റിപ്പോർട്ട്. 2009ൽ എഎ ഷുക്കൂർ എംഎല്‍എ ആയിരിക്കേ സെപ്തംബറിലാണ് നെല്‍പാടം നികത്തിയുള്ള ഈ റോഡിന് വേണ്ടി പിജെ കുര്യന് ശുപാര്‍ശ കത്ത് നല്‍കിയതെന്നും, എംപി ഫണ്ട് ഉപയോഗിച്ചാണ് ആറുകുടുംബങ്ങളും ലേക് പാലസ് റിസോര്‍ട്ടുമുള്ള വലിയകുളം സീറോ ജെട്ടി റോഡ് നിർമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ലേക് പാലസ് റിസോര്‍ട്ട് കൂടാതെ ആറു കുടുംബങ്ങള്‍ മാത്രമാണ് ഈ റോഡിന്‍റെ ഗുണഭോക്താക്കളെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ തന്നെ തന്‍റെ ഇടക്കാല റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button