Latest NewsKeralaNews

ശബരിമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ കമ്മൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍

ശബരിമല: ഔദ്യോഗിക ചടങ്ങുകള്‍ക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. വി.എസ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെ ശബരിമലയില്‍ വന്നിട്ടുണ്ടെങ്കിലും അദ്ദേഹം തിരുമുറ്റത്തേക്ക് കയറിയിരുന്നില്ല.മാളികപ്പുറത്ത് നിന്നും വാവര് നടയില്‍ നിന്നും അദ്ദേഹം പ്രസാദവും സ്വീകരിച്ചു. 9 മണിയോടെ പമ്പയില്‍ നിന്ന് മലകയറാന്‍ തുടങ്ങിയ പിണറായി വിജയന്‍ 10.30യായപ്പോള്‍ സന്നിധാനത്തെത്തി.

ഒന്നു നില്‍ക്കാന്‍ പോലും കൂട്ടാക്കാതെയായിരുന്നു നാലുകിലോമീറ്റര്‍ മല മുഖ്യമന്ത്രി നടന്നുകയറിയത്. സ്വാമി അയ്യപ്പന്‍ റോഡു വഴിയുള്ള യാത്രയില്‍ വിശ്രമിക്കാന്‍ പലയിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അതൊന്നും വേണ്ട എന്നായിരുന്നു പിണറായിയുടെ മറുപടി.രാത്രി 10.30ന് മുഖ്യമന്ത്രി സന്നിധാനത്ത് എത്തി.

മന്ത്രിമാരായ മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ നേരത്തേ സന്നിധാനത്ത് എത്തിയിരുന്നു. മലകയറ്റം നല്ള അനുഭവമായിരുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button