
ന്യൂഡല്‍ഹി: സ്വകാര്യ മേഖല യോഗയുടെയും ആയുര്‍വേദത്തിന്റെയും ഉന്നമനത്തിനുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി. ഇന്ത്യയിലെ ആദ്യത്തെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എ.ഐ.ഐ.എ) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ദേശീയ ആയുര്‍വേദ ദിനത്തിലാണ് എ.ഐ.ഐ.എ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.
ഓള് ഇന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മാതൃകയിലാണ് എഐഐഎയും നിലകൊളളുന്നത്. രണ്ടു സ്ഥാപനങ്ങളും ആയുര്‍വേദ ചികിത്സാരീതികളേയും ആധുനിക ചികിത്സകളേയും സംയോജിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനത്തിന് ഉത്തേജനം നല്‍കും. യോഗയും ആയുര്‍വേദവും സൈനികര്‍ക്കും ഫലപ്രദമാണെന്നും അത് അവരുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു. ആയുര്‍വേദം ഒരു മെഡിക്കല്‍ സയന്‍സ് മാത്രമല്ല. അത് സമൂഹത്തിന്റെയും പരിസ്ഥിതിയുടേയും ആരോഗ്യം കൂടി സംരക്ഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
പൈതൃകം നഷ് ടപ്പെടുത്തിയാല് ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാകില്ല. ആ പൈതൃകം നാം കുറേക്കാലത്തേക്ക് മറന്നു. അത് ഇപ്പോള്‍ നാം വീണ്ടും ഓര്‍ത്തെടുക്കാന്‍ തുടങ്ങി. യോഗ ഇന്ന് ലോകമെമ്ബാടും വ്യാപിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു നല്ല ആശുപത്രിയെങ്കിലും ഉണ്ടാവണം. അവിടെ ആയുര്‍വേദം ഉള്‍പ്പടെയുള്ള പാരമ്പര്യ ചികിത്സാ സൗകര്യവും ലഭ്യമാകണം.
ഇതിനായുള്ള ദൗത്യത്തിലാണ് ആയുഷ് മന്ത്രാലയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗയുടേയും ആയുര്‍വേദത്തിന്റെയും വളര്‍ച്ചയ്ക്കായി സ്വകാര്യ മേഖലയില്‍ നിന്നും സംഭാവനകള്‍ നല്‍കണമെന്നും ഔഷധ സസ്യങ്ങളുടെ കൃഷി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments