ദുബായ്: ദുബായില്‍ ഭാര്യയുടെ മുന്‍ ബോസിന്റെ ചെവി കടിച്ചയാള്‍ക്ക് കോടതി ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതിയുടെ കടി കാരണം ഭാര്യയുടെ മുന്‍ ബോസിന്റെ ചെവിക്കു സ്ഥിരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇടതു ചെവിയുടെ ഒരു ഭാഗം പ്രതി കടിച്ചു മുറിച്ചു. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. പ്രതി ഇടയനായിജോലി നോക്കുന്ന വ്യക്തിയാണ്.
സുഡാന് സ്വദേശിയായ 49 വയസ്സുകാരനാണ് പ്രതി. ശിക്ഷ കഴിഞ്ഞതിനു ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. മെയ് 14 നാണ് ദുബായ് കോടതിയുടെ മുന്നില്‍ വച്ച് സംഭവം നടന്നത്. സംഭവം അല്‍ റഫ പോലീസില്‍ സ്റ്റേഷനിലാണ് റിപ്പോര്‍ട്ട് ചെയ്തത്
സുഡാന് സ്വദേശിയായ റസ്റ്റോറന്റ് ഉടമയെയാണ് പ്രതി ആക്രമിച്ചത്. ഇതിനെ പറ്റി ആക്രമണത്തിനു ഇരയായ സുഡാന് സ്വദേശിയായ റസ്റ്റോറന്റ് ഉടമ പറയുന്നത് ഇങ്ങനെയാണ് ‘ഒരു വനിതാ ജീവനക്കാരിയുടെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് ഞാന്‍ കോടതിയില്‍ എത്തിയത്. ഒരാള്‍ എന്നെ പിന്തുടരുന്നത് കൊണ്ട് ഞാന്‍ അയാളോട് എന്താണ് വേണ്ടതെന്നു ചോദിച്ചു. അയാള്‍ മറുപടി ഒന്നു പറഞ്ഞില്ല. പകരം എന്റെ പുറികലൂടെ വന്ന ചെവിയില്‍ കടിച്ചു.
ഞാന്‍ അവനെ തള്ളിമാറ്റി, എന്റെ ചെവിയുടെ ഒരു ഭാഗം പ്രതിയുടെ വായില്‍ കണ്ടത് എന്നെ ഞെട്ടിച്ചു. രക്തം ഒലിക്കുന്ന എന്നെ ചുറ്റം കൂടിയ ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് പ്രതിയുടെ ഭാര്യ എന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു എന്നു ഞാന്‍ മനസിലാക്കിയത്.’
Post Your Comments