
ഭുവനേശ്വര്‍: ഒഡീഷയിലെ ഭഞ്ജന്‍ നഗറിൽ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി തിങ്കളാഴ്ച അമ്പലത്തിലേക്ക് പോയി തിരിച്ചുവരുന്ന വഴി സമീപത്തെ കശുവണ്ടിത്തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത്. പ്രതികളെ പോലീസ് പിടികൂടിയെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments