ദേശീയ സുരക്ഷാ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് മാത്രം ഇനി ജോലി നൽകിയാൽ മതിയെന്ന കർശന നിബന്ധനയുമായി ഫേസ്ബുക്ക്. സമൂഹ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് തടയുന്നതിനായാണ് ഇത്തരത്തിലൊരു നീക്കം. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, മുന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, കരാറുകാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങളുമായി ഇടപെടുന്ന സ്വകാര്യ മേഖലാ തൊഴിലുകള്‍ക്കുമാണ് ദേശീയ സുരക്ഷാ ക്ലിയറന്‍സ് പദവി നൽകുന്നത്.
സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിദേശ ശക്തികള്‍ സ്വാധീനം ചെലുത്തി എന്ന ആരോപണം ഫേസ്ബുക്കിനെ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ പുതിയ നടപടി. ദേശീയ സുരക്ഷാ ക്ലിയറന്‍സ് ഉള്ള ജീവനക്കാര്‍ക്ക് മാത്രമേ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നുള്ള രഹസ്യാത്മക വിവരങ്ങളും ഭീഷണികള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാവുകയുള്ളൂ. അതേസമയം, ഈ വിഷയത്തില്‍ ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Post Your Comments