Latest NewsKeralaNewsCrime

ദുബായ് പെൺവാണിഭം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രക്ഷപ്പെട്ട യുവതി

കൊച്ചി: ദുബായിലെ പെൺവാണിഭ സംഘത്തിന്‍റെ നിർദ്ദേശങ്ങൾക്ക് വഴങ്ങാത്ത പെൺകുട്ടികളെ മരുഭൂമിയിൽ കൊന്നു കുഴിച്ചുമൂടാൻ ശ്രമം നടന്നെന്ന് രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി.

വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തു സംഘം തന്നെ കൈമാറിയതു പെൺവാണിഭത്തിനാണെന്നു മനസ്സിലായതോടെ വഴങ്ങിയില്ല.മൂന്ന് ദിവസം ഭക്ഷണം തരാതെ റൂമിൽ അടച്ചിട്ടു.അവർ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്‍റെ കാലുപിടിച്ച് അപേക്ഷിച്ചപ്പോൾ അയാൾ ഉപദ്രവിക്കാതെ പുറത്തുപോയി.അതിന് ശേഷം തന്നെ മരുഭൂമിയിൽ കുഴിച്ചിടാൻ ശ്രമിച്ചു. ഒടുവിൽ മരണ ഭയത്താൽ അവരുടെ താൽപര്യങ്ങൾക്കു വഴങ്ങേണ്ടി വന്നതായും യുവതി പറഞ്ഞു.

കേസിൽ സിബിഐ യുടെ പ്രധാന സാക്ഷിയാണ് ഈ യുവതി.2012 തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ സഹോദരിയും മനുഷ്യക്കടത്ത് റാക്കറ്റിന്‍റെ പിടിയിൽ അകപ്പെടുകയും തുടർന്ന് നോർക്കയിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.എന്നാൽ നടപടിയൊന്നും ഉണ്ടായില്ല.യുവതിയുടെ മോചനത്തിനായി 5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.എന്നാൽ പോലീസിൽ പരാതി നൽകിയതോടെ വിമാന ടിക്കറ്റിനുള്ള 25,000 രൂപ നൽകിയാൽ മതിയെന്നായി.യുവതിയെ മോചിപ്പിച്ചു മുംബൈക്കു വിമാനം കയറ്റിവിട്ടെങ്കിലും വ്യാജ പാസ്പോർട്ടാണെന്ന വിവരം റാക്കറ്റ്തന്നെ പൊലീസിനു കൈമാറി. ‌തുടർന്നു യുവതിയെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button