കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പോലീസ് ട്രെയിനിങ് സെന്ററിന് നേരെ ചാവേര്‍ ആക്രമണം. ഭീകരാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥരും സ്ത്രീകള്‍ അടക്കമുള്ള സാധാരണക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. താലിബാന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ചാവേര്‍ ആക്രമണമുണ്ടായത് കാബൂളില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ പാക്ടിയ പ്രവിശ്യാ തലസ്ഥാനമായ ഗോര്‍ദെസിലാണ്.
ആക്രമണം നടത്തിയത് ആയുധങ്ങളുമായി എത്തിയ ആറുപേരാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് ആയുധധാരികള്‍ ഇരച്ചു കയറുകയായിരുന്നു. വെടിവെപ്പ് കാര്‍ ബോംബ് സ്‌ഫോടനം നടത്തിയതിന് ശേഷമായിരുന്നു. സുരക്ഷാസൈന്യം അക്രമികളില്‍ രണ്ടുപേരെ വധിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments