Latest NewsKeralaNews

മികച്ചരീതിയില്‍ ഉച്ചഭക്ഷണം നല്‍കുന്ന വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ്

കല്യാശ്ശേരി: മികച്ചരീതിയില്‍ ഉച്ചഭക്ഷണം നല്‍കുന്ന വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ്‌ നല്‍കാന്‍ ശുപാര്‍ശ. സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയാണ് ഇതിനുള്ള തീരുമാനമെടുത്തത്. ഇത് സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കും. സ്‌കൂളുകളില്‍ മെച്ചപ്പെട്ട പച്ചക്കറികള്‍ വിതരണംചെയ്യുന്നതിന് കുടുംബശ്രീക്കാരെ ചുമതലപ്പെടുത്തണമെന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. ഇതിനായി ഒരുകുട്ടിക്ക് രണ്ടുരൂപ നിരക്കില്‍ നല്‍കും.

പാചകക്കാരുടെ പ്രായപരിധി 60 ആയി നിജപ്പെടുത്താനും ഇരുനൂറ്റിയന്‍പതില്‍ കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ രണ്ട് പാചകക്കാരെ നിയമിക്കാനും ഇതോടെ തീരുമാനമായി. അരി സ്‌കൂളുകളില്‍ നേരിട്ടെത്തിക്കാന്‍ സിവില്‍ സപ്ലൈസിനോട് ആവശ്യപ്പെടും. നവംബര്‍മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പാചകവാതകമുപയോഗിച്ച് പാചകംചെയ്യണം. കണ്ടിജന്‍സി ചാര്‍ജ് 100 കുട്ടികള്‍വരെ ഒന്‍പതുരൂപയായി വര്‍ധിപ്പിക്കുക സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കാന്‍ സാങ്കേതിക ഏജന്‍സികളെ ഏര്‍പ്പെടുത്തുക എന്നിവയാണ് മറ്റ് പ്രധാന തീരുമാനങ്ങള്‍.

പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഉച്ചഭക്ഷണപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്ന തീരുമാനങ്ങള്‍ക്ക് രൂപംനല്‍കിയത്. മികച്ച ഉച്ചഭക്ഷണം തയ്യാറാക്കുന്ന സ്‌കുളുകള്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാര്‍ഡ് നല്‍കും. സംസ്ഥാനതലത്തില്‍ ഇത് മൂന്നുലക്ഷം, രണ്ടു ലക്ഷം, ഒരുലക്ഷം എന്നിങ്ങനെ മൂന്ന് മികച്ച വിദ്യാലയങ്ങള്‍ക്ക് നല്‍കും. ജില്ലാതലത്തില്‍ ഇത് 30,000, 20,000, 10,000 എന്നിങ്ങനെ യായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button