ന്യൂഡല്‍ഹി: അഭിമുഖം നടത്തുമ്പോൾ അവതാരകൻ അമിത സ്വാതന്ത്ര്യം എടുക്കുന്നത് പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ട്. ഇത്തവണ അങ്ങനെ അമിത സ്വാതന്ത്ര്യം എടുത്ത ആളിനോട് നീരസപ്പെട്ടത് സാക്ഷാൽ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കാണ് പ്രണബ് മുന്നറിയിപ്പ് നൽകിയത്. പ്രണബിന്റെ പുസ്തകത്തിന്റെ മൂന്നാം വാല്യം ഇറങ്ങുന്നത് പ്രമാണിച്ച് ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം.
രാഷ്ട്രപാതി സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായിരുന്നു പ്രണബ് ഒരു മാധ്യമത്തിന് അഭിമുഖം നൽകിയത്. സര്‍ദേശായിയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ ഇടയ്ക്ക് കയറി അടുത്ത ചോദ്യം ഉന്നയിച്ചതാണ് പ്രണാബിനെ ചൊടിപ്പിച്ചത്. ”ഐ റിമൈന്‍ഡ് യു, യു ആര്‍ ഇന്റര്‍വ്യൂയിംഗ് ദ ഫോര്‍മര്‍ പ്രസിഡന്റ്, പ്ലീസ് ഹാവ് ദി നെസസറി കെര്‍ട്ടസി, ഡോണ്ട് ഇന്ററെപ്റ്റ്, ഐ ആം സോറി ടു ടെല്‍ ദിസ” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
(താങ്കള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയെയാണെന്ന് ഓര്‍ക്കണം. അതിന്റെ ബഹുമാനം കാണിക്കണം. ദയവ് ചെയ്ത് ഇടപെടരുത്, ടിവി സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ കൊതിച്ചിരിക്കുന്ന വ്യക്തിയല്ല താനെന്നും നിങ്ങള്‍ ക്ഷണിച്ചതു കൊണ്ടാണ് ഞാന്‍ വന്നത്) എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.തുടര്‍ന്ന് രാജ്ദീപ് സര്‍ദേശായി ക്ഷമ ചോദിക്കും ചെയ്തു.
വീഡിയോ കാണാം:
Post Your Comments