Latest NewsKeralaNews

മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങാൻ സർക്കാർ ചെലവഴിച്ചത് ആറരക്കോടി

തിരുവനന്തപുരം: മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പുതിയ കാറുകൾ വാങ്ങാൻ സർക്കാർ ചെലവഴിച്ചത് ആറരക്കോടി രൂപ. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍, ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍, മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി 35 ഇന്നോവ ക്രിസ്റ്റ, ഓള്‍ട്ടിസ് കാറുകളാണ് വാങ്ങിയത്. ടൂറിസം വകുപ്പിന്റെ കൈവശം ഉപയോഗക്ഷമമായ 23 കാറുകള്‍ ഉണ്ടെന്നിരിക്കെയാണ് പുതിയ കാറുകൾ സർക്കാർ വാങ്ങിയത്. ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ തന്റെ കാര്‍ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൊത്തത്തില്‍ കാറുകള്‍ മാറ്റാന്‍ സർക്കാർ തീരുമാനിച്ചത്.

ഉപയോഗക്ഷമമായ വാഹനങ്ങൾ ഉണ്ടായിട്ടും പുതിയ വാഹനങ്ങൾ വാങ്ങിയത് പാഴ്ച്ചെലവാണെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ ദീര്‍ഘദൂര യാത്രകള്‍ക്ക് കാറുകള്‍ ഉപയോഗിക്കുന്ന പതിവുണ്ട്. മന്ത്രിമാര്‍ക്കായി ആദ്യം അനുവദിച്ചിരുന്ന കാറുകളൊക്കെ ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയതായിരുന്നെന്നും സ്ഥിര ആവശ്യത്തിനായതിനാല്‍ പാഴ്ച്ചെലവല്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

shortlink

Post Your Comments


Back to top button