ന്യൂഡല്‍ഹി: നാവികസേനയുടെ ഭാഗമായി അത്യാധുനിക യുദ്ധക്കപ്പല്‍. നാവികസേനയുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ കപ്പലാണ് എത്തിയിരിക്കുന്നത്. തിങ്കളാഴ്ച നാവിക സേനയുടെ ഭാഗമായത് അന്തര്‍വാഹിനികളെ കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ് കില്‍തണ്‍ ആണ്.
പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കില്‍തണ്‍ യുദ്ധക്കപ്പലിനെ രാജ്യത്തിന് സമര്‍പ്പിച്ചു. കില്‍കണിൽ ശത്രുവിന്റെ യുദ്ധക്കപ്പലുകളെ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനങ്ങളുണ്ട്.
ഐഎന്‍എസ് കില്‍തണ്‍ 7800 കോടി മുടക്കി നിര്‍മിക്കുന്ന നാല് കോര്‍വെറ്റ് മോഡല്‍ യുദ്ധക്കപ്പലുകളില്‍ മൂന്നാമനാണ്. പദ്ധതി അറിയപ്പെട്ടിരുന്നത് പ്രോജകട് 28 എന്ന കോഡിലാണ്.
കില്‍തണിന്റെ സഹോദരങ്ങള്‍ ഐഎന്‍എസ് കമോര്‍ത്ത, എഎന്‍എസ് കദ്മട്ട് എന്നിവയാണ്. കപ്പല്‍ നിര്‍മിച്ചത് കൊല്‍ക്കത്ത ആസ്ഥാനമായ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്ജിനിയേഴ്‌സ് (GRSE) ആണ്. കപ്പല്‍ രൂപകല്‍പ്പന ചെയ്തത് നാവികസേനയാണ്. ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകള്‍ക്കിടയില്‍ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്.
Post Your Comments