![gujarat-polls](/wp-content/uploads/2017/10/gujarat-polls-pm-narendra-modi-lays-foundation-stone-for-second-airport-in-rajkot.jpg)
ഗാന്ധിനഗര്‍: ഗുജറാത്ത് എക്കാലത്തും ഗാന്ധി കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ സരോവര്‍ പദ്ധതിപോലും അവര്‍ പൂര്‍ത്തിയാക്കാതിരുന്നത് ഗുജറാത്തിലെ ജനങ്ങളോടുള്ള അസൂയ മൂലമാണെന്ന് ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് എക്കാലത്തും ഗുജറാത്തിന്റെ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അവര്‍ എന്താണ് സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് ചെയ്തതെന്ന് ചരിത്രത്തിന് നന്നായറിയാം. കോണ്‍ഗ്രസുകാര്‍ പട്ടേലിനെ തകര്‍ക്കാനാണ് നോക്കിയതെന്നും നരേന്ദ്രമോദി ആരോപിച്ചു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നിലവാരം തകര്‍ക്കുകയാണ് ചെയ്തത്. നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രാജ്യമെങ്ങും നുണ പ്രചാരണം നടത്തുകയാണ്. അശുഭ പ്രതീക്ഷയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
Post Your Comments